Skip to main content

Posts

Featured post

ഹൈസ്കൂൾ പ്രസംഗം(ഇസ്ലാമിലെ സൗഹൃദം)

രചന: ഹബീബ് സഖാഫി വണ്ടൂർ സൽഗുണ സൗഹൃദ്ബന്ധത്തിന് അളവറ്റ പ്രോൽസാഹനം നൽകിയ മതമാണ് വിശുദ്ധ ഇസ്ലാം.. അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ അരുളി: എന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുകയും സന്ദര്‍ശിക്കുകയും കൊടുക്കുകയും ഒന്നിച്ചിരിക്കുകയും ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും എന്റെ സ്‌നേഹം ലഭിക്കും ഏതൊരു പദ്ധതിയുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ആളുകള്‍ക്ക് നല്ല പങ്കുണ്ട്. ഇസ്‌ലാമിന്റെ കാര്യവും വ്യത്യസ്തമല്ല. സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള യജ്ഞത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യുന്ന ആളുകളുടെ നിറസാന്നിധ്യമാണ് ഇസ്‌ലാമിന് ഉണര്‍വ് നല്‍കുന്നത്. അതിന് ആവശ്യമായ ചില ഗുണങ്ങളാണ് ഉപരിസൂചിത ഹദീസില്‍ എണ്ണിപ്പറയുന്നത്. അല്ലാഹുവിന്റെ പേരിലുള്ള പരസ്പര സ്‌നേഹം, ആ സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാനുതകുന്ന സൗഹൃദ സന്ദര്‍ശനങ്ങള്‍, അല്ലാഹുവിന് വേണ്ടി സമ്പത്തും സമയവും അധ്വാനവും ചെലവഴിക്കാനുള്ള സന്നദ്ധത, ഇസ്‌ലാമിന് വേണ്ടിയുള്ള സംഗമങ്ങള്‍, പരസ്പരം ഗുണകാംക്ഷ തുടങ്ങിയവ അതിലെ സുപ്രധാന വശങ്ങളാണ്. ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കള്‍. ഭൗ

Latest posts

സബ്ജൂനിയർ പ്രസംഗം (ഗുരുനാഥൻ)

ജൂനിയർ പ്രസം ഗം (അറിവിന്റെ മാഹാത്മ്യം)

ജൂനിയർ കഥ

സബ് ജൂനിയർ കഥ