ജൂനിയർ കഥ

രചന: ഹബീബ് സഖാഫി വണ്ടൂർ

 പ്രിയം നിറഞ്ഞപണ്ഡിതരേ Ssfന്റെയും Ssfന്റെയും കർമ്മോൽസുകരായ പ്രവർത്തകരേ....നി ങ്ങൾക്ക് എന്റെ സലാം..അസ്സലാമു അലൈക്കും.....
  കഴിഞ്ഞ വർഷവും ഞാൻ നി ങ്ങൾക്ക് കഥപറഞ്ഞ്  തന്നിരുന്നു..നിങ്ങൾക്ക് ഓർമ്മയുണ്ടോഎ ന്നറീല...അത് കൊണ്ട് തന്നെ ഞാനിപ്പൊൾ  വലിയ കഥാകാരനായിട്ടാണ് ്നിങ്ങളെ മുമ്പിൽ നിൽക്കുന്നത് ആട്ടെ  കഥയല്ലെ നിങ്ങൾക്കിപ്പൊൾ കേൾേക്കണ്ടത്..എന്നാൽ  ആ ഇയർ ഫോണൊക്കെ  കാതിൽ നിന്നെടുത്ത് ഇങ്ങോട്ട് ശ്രദ്ധിക്കീ.. വാട്ട് അസ്അപ്പും ഫെയ്സ് ബുക്കുമൊക്കെ പിന്നെയാവാം.. ഒരഞ്ച് മിനിറ്റ് വിശ്രമം കൊടുക്കീം...
  എന്നാൽ  ഞാൻ കഥയിലേക്ക് കടക്കുകയാണ്്...ചെറീയ സംഭവമാണ്..എന്നാൽ  വലിയ ഗുണപാഠവുമുണ്ട്
 അലിയാരെ അറിയാത്തവർ ഉണ്ടാവില്ലല്ലോ..അദ്ധേഹം ഏറ്റവും ഫെയ്മസായ്ട്ടുളളത് ധീരതയിലും ശക്തിയിലുമാണ്..ബദ്റടക്കം എത്രയുദ്ധത്തിലാ മഹാൻറെ ശുജാഅത്ത് നാം കണ്ടത്..എത്ര ശത്രുക്കളെ ശിരസ്സുകൾ കൊണ്ടാ മഹാൻ വായുവീൽ  അമ്മാനമാടിയതഥ ...നാൽപതാൾക്ക് പൊക്കാൻ കഴിയാത്ത ഖൈബറിൻറെ കോട്ടവാതിൽ പരിചാക്കിയഅലി പുലിയുടെ ശക്തിയും നമുക്കറിയാം
 എന്നാൽ  ധീരതയും ശക്തിയും മാത്രമല്ല..മറ്റൊരു വലിയ നിധിയും അലിയാരെ കയ്യിലുണ്ട്.. അതെന്താണെന്നറിയണ്ടേ..?? അറിവ് തന്നെ.. അദ്ധേഹത്തിന്റെ അറിവെത്രയുെണ്ടന്ന് നിങ്ങൾക്ക് അറിയണ്ടേ..എന്നാൽ  കേട്ടോളീം..
ഒരു ദിവസം നമ്മുടെ  പുന്നാര നബി (സ) പറഞ്ഞു: ഞാൻ അറിവിന്റെ പട്ടണവും അലി അതിലേക്കുള്ള ഗൈറ്റുമാണെന്ന്.. 
 ഹൗ..ഇത് പോരേ മഹാൻറെ അറിവിൻറെ വെയ്റ്ററിയാൻ..
 ഇതിൽ പിന്നെ വല്ലതുംനിങ്ങക്ക്  മനസ്സിലായോ..എനിക്ക് മനസ്സിലായി അഥവാ  പണ്ഡിതരെ മദ്ഹ് പറയാൻ പഠിപ്പിക്കലും കൂടെ അല്ലേ ഇതിലൂടെ മുത്ത് നബി ചെയ്തത്..അത്,കൊണ്ട് തന്നെ,യല്ലേ നാം  സുൽത്വാനുൽ 
ഉലമയെ വാനോളം പുകഴ്ത്തുന്നത് .ആട്ടെ കഥയിലേക്ക് തന്നെ  വരാം...
 ഈ പ്രസ്താവന അന്നത്തെ പുത്തൻവാദികളായ ഖവാരിജു കാർക്ക്  പിടിച്ചീല്ല..അല്ലേലും ഹദീസുകൾ ളഈഫാക്കാൻ മൽസരിക്കുകയല്ലേ എല്ലാ കാലത്തുമൂളള പുത്തൻവാദികളെ ആകെയുളള പണി... അലി (റ) നോട്‌ അസൂയ തോന്നിയ അവർ അലി (റ) നെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു...ഇന്നൂമുണ്ടല്ലോ ഇമപ്പോലെയുളള ഖൗമീങ്ങൾ.. പടച്ച റബ്ബെ എപി ഉസ്താദിൻറെ മദ്ഹ് കേട്ടാൽ്  അവർക്കു ണ്ടൊരു നീറ്റൽ്..ഖൽബിൽ കഠാര കുത്തിയിറക്കിയ പോലെ
 പിന്നെ സദാസമയവും അവരെ കെണിയിൽ വീഴ്ത്താനും തക്കം നോക്കി നടക്കുന്നു..അവർക്ക് റബ്ബ് നല്ല ബുദ്ധീ കൊടുക്കട്ടെ..എന്നാൽ ഉസ്താദോ പുഞ്ചിരി പരിചയാക്കി ലോകം കീഴടക്കല്ലേ...
പോട്ടെ..അവരെ നമുക്ക് മൈൻറ് ചെയ്യണ്ട.
  കഥയിലേക്ക് തന്നെ വീണ്ടും വരാം...
അവരിൽ. പെട്ട പത്ത് പേർ അലി (റ) നോട്‌ ഒരു ചോദ്യം ചോദിക്കാൻ തീരുമാനിച്ചു.  പഠിക്കാനല്ലാട്ടോ,ഉത്തരം മുട്ടിക്കാനാ....
 പക്ഷെ അലി തങ്ങള് മുട്ടുകയോ.??!! ഇല്ലേയില്ല..കാരണം സ്വാദിഖുൽ മസ്ദൂഖായ മുത്ത് നബിയാണ് മഹാൻറെ അറിവിനെ അടയാളപ്പെടുത്തീയത് ഏതായാലും അവർ പറഞ്ഞു..ഞങ്ങൾ ഒരു ചോദ്യം ചോദിക്കും
ഈ ഒരു ചോദ്യത്തിന് പത്തുവിധത്തിൽ മറുപടി തന്നാൽ നിങ്ങൾ അറിവിൻറെ   കാവാടമാണന്നു സമ്മതിക്കാം..ഇതും പറഞ്ഞ് അവർ  ചോദ്യമാരംഭിച്ചു..,അലീ..അറിവിനാണോ ധനത്തിനാണോ ശ്രേഷ്ടത ?? അലി (റ) തെല്ലുമാലോചിക്കാതെ പറഞ്ഞു :അനീ ഡൗട്ട്..അറിവിന് തന്നേ അവർ ചോദിച്ചു എന്ത് കൊണ്ട് ?? കേട്ടപ്പോൾത്തന്നെ അലി തങ്ങളെ ഒന്നാമത്തെ കിടിലൻ മറുപടി വന്നു..
 അറിവ് അമ്പിയാക്കളുടെ അനന്തര സ്വത്താണ്. ധനം ഫിർൗന്റെയും ഖാറുനിന്റെയും...  
അയ് വ.. വണ്ടർഫുൾല്ലേ... അലിപുലി ആൻസറ് കൊണ്ട് അവരെ നെഞ്ചത്തടിക്കുകയാണ്..അടുത്ത ആൻസർ രണ്ടാമന് നേർക്ക് തിരിഞ്ഞാണ്..പത്താളുകയെയും പഠിപ്പിക്കണ്ടേ....
 അറിവ് നിന്നെ സൂക്ഷിക്കും ധനത്തെ നീ സൂക്ഷിക്കണം .
:വൗ.. ഗ്രീറ്റ് ഫുൾ തന്നെ അ ല്ലേ.. ഞാനവിടെ ഉണ്ടെങ്കിൽ തക്ബീർ ചൊല്ലിയിരുന്നു തീർച്ച.. പത്തെണ്ണം പറയാനൊന്നും അലി തങ്ങൾക്ക് കഴിയില്ല എന്നാണവരെ വിചാരം..അലി തങ്ങളറിവിൻറെ ബഹ്റല്ലേ.. മൂന്നാമനോടായി തങ്ങളെ മൂന്നാം ജവാബ്.ഇപ്രകാരൊയിരുന്നു.അറിവുള്ളവർക്ക് അധികവും മിത്രങ്ങളായിരിക്കും.ധനമുള്ളവർക്ക് അധികവും ശത്രുക്കളും... വാട്ട് എ ആൻസർ.. അറിയാതെ ചോദിച്ചവർ തന്നെ കയ്യടിച്ച് പോവുംഅല്ലേ...ഇതൊന്നും തങ്ങൾക്ക് ഒരു വിഷയമേ അല്ല. അസ്ത്രം കണക്കെ അടുത്ത മറുപടി 
നാലമനോട്‌: അറിവ് ചെലവഴിക്കുന്തോറും കൂടും.ധനംം ചെലവഴിക്കുന്തോറും കുറയും... സമ്മതിച്ചു തങ്ങളേ സമ്മതിച്ചു.. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് കൊട്ടപ്പുറം ഓർമ്മ വരികയാണ്.അന്ന് എപി ഉസ്താദ് ഈ ഖവാരിജുകളെ പിൻഗാമികളെ കട്ടപ്പാടത്ത് മുട്ട് കുത്തിച്ചീലേ....പിൻഗാമികളാണെന്ന് ഞാൻ വെറുതെ പറയുകയല്ല തഫ്സീർ സ്വാവീല് നോക്കിയാൽ നിങ്ങൾക്ക് കാണാം.. ആട്ടെ.. 
അഞ്ചമൻറെ നെഞ്ച് തകർത്ത് അടുത്ത മറുപടി എന്തെന്നല്ലേ.. അറിവുള്ളവരെ പറ്റി ഭക്തർ എന്നും ധനികരെ പറ്റി ലുബ്ധൻ എന്നുമാണ് പറയപെടുക... ഭയങ്കരം തന്നെ തങ്ങളേ...നിങ്ങളെ ചെരുപ്പിൻറെ അടീയിലെ മണ്ണാവാൻ തന്നെ ഞങ്ങളില്ലേ..
കഴിഞ്ഞിട്ടില്ലട്ടോ...ഖൽബിൽ കൊളള്ണെ മറുപടീയിൽ അവര്ങ്ങനെ തരിച്ച്ര്ക്കുമ്പോഴാണ്  .ആറമനോടായി തങ്ങളെ മറ്റൊരു മറുപടി വന്നത്..‌ അറിവിനെ കവർച്ച ചെയ്യപെടുകയില്ല, ധനത്തെ കവർച്ച ചെയ്യപെടും...വാ.. അറിവിൻറെ കലവറ തന്നെയല്ലേ തങ്ങൾ .. നബി തങ്ങൾ തമാശ പറഞ്ഞതല്ല എന്നിപ്പോൾ മനസ്സിലായിലേ..
അന്തിച്ച് നിൽക്കുന്ന ഏഴാമനോടായി തങ്ങളെ അടുത്ത മറുപടി അറിവുള്ളവനു നാളെ ശഫാഹത്തിന് അധികാരമുണ്ട്.ധനമുള്ളവരെ കാത്തിരിക്കുന്നത് കടുത്ത വിചാരണയാണ്... ബ്യൂട്ടിഫുൾ ആൻഡ് ബെറ്റർഫുൾ അലി തങ്ങളേ..ങ്ങളെ ശിഷ്യത്വം കീട്ടിയിരുന്നെങ്കിൽ എന്നിപ്പോൾ ഞാൻ കൊതിച്ച് പോവാണ്.. കാരണം ഇടിമിന്നൽ വേഗത്തിലല്ലേ മറുപടി..
എട്ടാമനെ നേർക്ക് തിരിഞ്ഞായി തങ്ങളുടെ എട്ടാം മറുപടി..അറിവ് പഴക്കം കൊണ്ട് നശിക്കുകയില്ല.ധനം പഴക്കം കൊണ്ട് നശിക്കും...ഇതും കൂടി കേട്ടതോടെ അവരിൽ മനം മാറ്റത്തിൻറെ അടയാളമിങ്ങനെ കാണുന്നുണ്ട്.വയനാട്ടിലേക്ക് കല്യാണത്തിന് പോയ പോലെ ചോദിച്ച ഉശിരൊന്നുമിപ്പോഴില്ല ഏതായാലും തങ്ങൾ പത്തും പറഞ്ഞിട്ടേ നിർത്തൂ...
തലകുനിച്ച് നിൽക്കുന്ന ഒമ്പതാമനോടായി  പിന്നെ തങ്ങൾ.. അറിവ് കൊണ്ട് ഹൃദയം പ്രകാശിക്കും,ധനംകൊണ്ട്  ഹൃദയം കടുത്ത് പോകും...അവരെ ഖൽബില് അവസാനത്തെ ആണീയടിച്ച് അലിയാരെ പത്താമത്തെ മറുപടി വന്നു
 അറിവുള്ളവൻ പറയും ഞാൻ അടിമയാണന്ന്,ധനമുള്ളവൻ പറയും ഞാൻ റബ്ബാണന്നു...
 ഹൗ ഏന്തൊരു മറുപടീലേ..കൊട്ടപ്പുറത്ത് നൂറോളം കുടുംബം സുന്നികളായ പോലെ തങ്ങളെ ഈ മികച്ച മറുപടികൾ
കേട്ട് പത്തു പേരും പത്തിമടക്കി പുത്തൻവാദത്തെ വലിച്ചെറിഞ്ഞു...
 ഈ സംഭവകഥയിൽ ചിന്തിക്കുന്നോർക്കൊരുപാട് പാഠങ്ങളുണ്ട്.. 
   പണ്ഡിതൻമാരെന്നും പണ്ഡിതൻമാരാ..അവരെ പരീക്ഷിക്കാനറങ്ങിയാൽ ഒരിക്കലും വിജയിക്കൂല... അ വരോട് സംവാദം നടത്തിയാൽ ജയിക്കുമെന്ന ആഗ്രഹവും വേണ്ട
 പിന്നെ അവരോട് അസൂയ വെച്ചിട്ടൊന്നും കാര്യമില്ല അവർക്ക് അതോണ്ട് ദറജ കൂടുകയേഉളളൂ... . 
  വിമർശകരെ പുഞ്ചിരി കൊണ്ടേ പണ്ഡിതർ നേരിടുളളൂ..അത് കൊണ്ട് തന്നെയല്ലേ ഖലീഫയായിട്ടും മുട്ടിക്കാൻ ചോദിക്കുകയായിട്ടും മഹാൻ അവർക്കെതിരെ നടപടിയെടുക്കാതെ മർമ്മത്തിൽ കൊളളുന്ന മറുപടി കൊടുത്തത്..
  അത് കൊണ്ട് നമുക്ക് ഗ്രൂപ്പ് നോക്കാതെ എല്ലാ പണ്ഡിതരെയും ആദരിക്കാ.ം.,വിമർശിക്കുന്നവർ അവരെ വിഷം കുടിച്ച് ചാവട്ടെ.. എന്നാ ഞാൻ പോട്ടെ..അസ്സലാമു അലൈക്കും...

Comments

Popular Posts