സബ് ജൂനിയർ കഥ

രചന: ഹബീബ് സഖാഫി വണ്ടൂർ

ബഹുമാനം നിറഞ്ഞ പണ്ഡിതരേ..Ssfന്റെയും Sbs ന്റെയും കർമ്മഭടരേ... സലാമൊന്ന് മടക്കണേ 
അസ്സലാമു അലൈക്കും

കൂട്ടുകാരെ.ലോകം കണ്ട കഥാകാരൻമാരുടെ ലിസ്റ്റിൽ നിങ്ങൾ  ഈ (കുട്ടിയുടെ പേര് ചേർക്കുക)നെ കണ്്ടിട്ടു ണ്ടാവില്ല.. കാരണം..ഞാൻ 
വലിയ കഥാകരനൊന്നുമല്ലാത്തത് കൊണ്ട് തന്നെ..പിന്നെ  ഈമഹത്തായ സാഹിത്യോൽസവ് എന്നെപ്പോലെയുളളവർക്ക് കഴിവ് തെളിയിക്കാൻ പറ്റിയ നല്ല അവസരമാണല്ലോ, ..അത് കൊണ്ട് ഞാനൊരു കഥപറയാൻ പോവാ... അവതരണംഎത്ര ബാഡായാലും  നിങ്ങൾക്ക്  ഈ കഥൊരു പാഠാവും.ഉറപ്പ്...

. ഞാൻ തുടങ്ങട്ടേ....നിങ്ങളെ കണ്ണും കാതുമൊക്കെ കുറച്ച് നേരമിങ്ങോട്ട് തിരിക്കണേ...

ഹിജ് റ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഒരു വലിയ മഹാൻറെ ജീവിതത്തിലെ ഒരു കാരുണ്യക്കഥയാണിത് കേട്ടോ..വെറുതേ കെട്ടുകഥയുണ്ടാക്കി നിങ്ങൾക്ക് മുമ്പിൽ  തട്ടി വിടുകയല്ല..നടന്ന ചരിത്ര സംഭവം തന്നെയാണിത് കെട്ടോ...
 
 ഔലിയാക്കളുടെ രാജാവായിട്ടാണ് മഹാൻ അറിയപ്പെട്ടിരുന്നത്.!പോരാത്തതിന് അക്കാലഘട്ടത്തിലെ ചലിക്കുന്ന നോളജ് സിറ്റിയും...എല്ലാറ്റിനും പുറമെ ആശിഖുറസൂലും എല്ലാമെല്ലാമായിരുന്നു മഹാൻ...

ഒരു ദിവസം മഹാൻ പളളീയിലേക്ക്  പോവാൻ ഷർട്ട് ഇ ടാൻ  നോക്കുമ്പോഴുണ്ട്   കുപ്പായക്കയ്യിൽ  ഒരു പൂച്ചയി്ങ്ങനെ സുഖമായി ഉറങ്ങുന്നു... നാം ആണെങ്കിൽ എന്തു ചെയ്യും..??!  മുട്ടൻ വടികൊണ്ട് അന്ചെട്ടെണ്ണം കൊടുക്കും അല്ലേ.!
എന്നാൽ പൂച്ചയുടെ ഉറക്കം നഷ്ടപ്പെടുത്താൻ സഹജീവി സ്നേഹംമനസ്സിലൂട്ടിയ ആ മഹാന് കഴിഞ്ഞില്ല ... കാരണം   പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട  പെണ്ണ് നരകവാസിയായത് കാരുണ്യക്കടലായ മുത്ത് നബി പഠിപ്പിച്ചത് മഹാനോർമ്മ വന്നു.. പൂച്ചക്കുറങ്ങാൻ  സൗകര്യത്തിൽ കുപ്പായക്കയ്യ് വെട്ടിയിട്ട് മുറിക്കയ്യുമായിട്ട് മഹാൻ പള്ളിയിലേക്ക് പോയി..ഹൗ എന്തൊരു കാരുണ്യംഅല്ലേ..കൂട്ടുകാരേ..
നിസ്കാരമൊക്കെ കഴിഞ്ഞ് മഹാൻ വീട്ടിലെത്തിയപ്പോഴോ പൂച്ച അതിൻറെ വഴിക്ക് പോയിട്ടുണ്ട്..എന്തായിരിക്കും  നാമാണെൻകീ അപ്പോഴത്തെ ഹാല്.!
മഹാന് ഒരു  കുലുക്കവുമുണ്ടായി ല..അദ്ധേഹം വെട്ടിമാറ്റിയ കൈ അപ്പൊൾ തന്നെ തുന്നിച്ചേർത്തു..

ഈ സംഭവം മാത്രമല്ല...മിണ്ടാപ്രാണികളോട് മഹാൻ കാണിച്ച കാരുണ്യക്കഥകൾ ഏറെപ്പറയാനുണ്ട്..
 കൂടുതൽ നീട്ടിയാൽ നിങ്ങളെ ഇപ്പോഴുളള ഈ മൂഡും ഓടുമെന്ന് മനസ്സിലാക്കി ഞാൻ സെമികോളനിടുകയാണ്..
? ഈ മഹാനെ നിങ്ങൾക്ക് മനസ്സിലായില്ലേ.... അത് മറ്റാരും അല്ല..
സുൽത്വാനുൽ ആരിഫീനും സുൽത്വാനുൽ  ആശിഖീനുമായ രിഫാഈ ശൈഖ് തന്നെ..അവരൊക്കെ വലിയ  ദറജനേടിയത് ഇങ്ങനെയൊക്കെ ചെയ്തിട്ടാണ്..

എന്റെ ഈ ഗുണപാഠ കഥ വാട്ട് സ് അപ്പിലും ഫെയ്സ്ബുക്കിലും മാത്രം അപ്ലോഡ് ചെയ്യാതെ ഖൽബിലേക്കുമൊന്ന് അപ് ലോഡ് ചെയ്യണേ...

പിന്നെ.. ഈ കഥയിൽ വലിയഒരു  പാഠമുണ്ട്
സഹജീവികളെ നാം ഉപ(ദവിക്കരുത്..
അവരോട് കരുണ കാട്ടണം..അതാണ് മുത്ത് നബിയും ഈ മഹാനും അടക്കം സർവ്വ മഹത്തുക്കളും നമ്മെ പഠിപ്പിച്ചത്..
അത് കൊണ്ട് ഇനിയെങ്കിലും കണ്ണിൽ കാണുന്ന കല്ലുകളെടുത്ത് പട്ടികളെയും മറ്റും എറിയരുതേ കൂട്ടുകാരേ..എന്നാൽ   ഞാൻ  പോട്ടെ..അടുത്ത് തന്നെ ഞാൻ വേൾഡ് ഫെയ്മസ് കഥാകാരനാവുമെന്ന് എനിക്കുറപ്പുണ്ട്..പടച്ചോൻ തുണക്കട്ടെ..ആമീീൻ അസ്സലാമു.....

Comments

Popular Posts