സബ്ജൂനിയർ പ്രസംഗം (ഗുരുനാഥൻ)

രചന: ഹബീബ് സഖാഫി വണ്ടൂർ

ഗുരുനാഥർക്ക് ഗുണങ്ങളേറെ വർണ്ണിച്ച വിശുദ്ധ മതമാണ് ഇസ്ലാം...അല്ലാഹു വിദ്യനൽകിയവർക്ക് പരമോന്നത സ്ഥാനം നൽകുമെന്ന് പരിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്..തിരുനബിയുടെ മൊഴിമുത്തിലേക്ക് കടക്കുമ്പോൾ ഗുരുവർണ്ണനാവാക്കുകൾ നിരവധി കണ്ടെത്താൻ കഴിയും..
خيركم من تعلم القرءن وعلمه
നിങ്ങളിൽ നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന അവിടുത്തെ പൂമൊഴി ഗുരുനാഥരുടെ ഗുണഗണത്തെ അടിവരയിടുന്നു.
മറ്റൊരിക്കൽ അവിടുന്ന് മൊഴിഞ്ഞത് ഇപ്രകാരം വായിക്കാം ഒരു ഗുരുനാഥൻ വിദ്യാർത്ഥിയെ ബിസ്മി പഠിപ്പിച്ചു..കുട്ടി അത് പഠിച്ചു എങ്കിൽ ഇരുവർക്കും നരകമോചനം എഴുതപ്പെടുന്നതാണ്..തീർന്നില്ല അല്ലാഹുവും മാലാഖമാരും മാളങ്ങളിലെ ഉറുമ്പുകൾ മുതൽ വെളളത്തിൽ ഊളിയിട്ട് കളിക്കുന്ന മൽസ്യങ്ങൾ വരെ നല്ല ഗുരുക്കരുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും എന്ന പ്രസ്താവിച്ച് ഗുരുനാഥരുടെ മഹത്വങ്ങൾ വാനോളം വാഴ്ത്തിപ്പാടിയിട്ടുണ്ട് നമ്മുടെ മുത്ത് നബി
നമ്മുടെ ആത്മീയപിതാക്കളാണ് ഗുരുനാഥൻമാർ..ഭൗതീകമാതാപിതാക്കളെ അവഗണിക്കൽ അതിവിപത്തെന്നത് പോലെ ഈ ആത്മീയപിതാക്കളെയും അവഗണിച്ചാൽ ഗുരുത്വക്കേട് സംഭവിക്കുമെന്നതിന് പണ്ഡിതചരിത്രോദ്ധരണികൾ സാക്ഷിയാണ്...
ഏറ്റവും വലിയ ഗുരുനാഥൻ അല്ലാഹുവാണ് وعلم آدم الاسماء كلها
ആദം നബിയെ സർവ്വചരാചരപേരുകളും സർവ്വശക്തൻ പഠിപ്പിച്ചു എന്ന ഖുർആൻ നമ്മെ ഉദ്ബോധിപ്പിച്ചു...അതേ സമയം സൃഷ്ടികളിൽ ഏറ്റവും വലിയ ഗുരു അത് മുത്ത്നബി തങ്ങളാണ്...അവിടുന്ന് തന്നെ പറഞ്ഞല്ലോ നിങ്ങളിൽ ഏറ്റവും അറിവുളളൻ ഞാനാണ്...
മദീനയിലെ മസ്ജിദുന്നബവി കേന്ദ്രമാക്കി അവിടുന്ന് ശിലയിട്ട ഗുരുശിഷ്യബന്ധങ്ങൾ ഇന്നും പളളിദർസുകളിലൂടെ കേരളക്കരയിൽ ശോഭിച്ച് കൊണ്ടിരിക്കുന്നു...
മുത്ത് നബി ഓരോ ഗുരുക്കർക്കും വേണ്ടി ഹജ്ജതുൽ വിദാഇൽ ഇപ്രകാരം പ്രാർത്ഥിച്ചതായി ഹദീസുകളിൽ കാണാം

اللهم اغفر للمعلمين ، وأطل
أعمارهم ، وبارك لهم في كسبهم ومعاشهم)
അല്ലാഹുവേ ഗുരുക്കർക്ക് നീ ബറകത്ത് ചെയ്യണേ...അവരുടെ ആയുസ്സ് നീ വർധിപ്പിക്കണേ...അവരുടെ ജോലിയിലും ജീവിതത്തിലും നീ ഐശ്വര്യമേകണേ...
ഈ പ്രാർത്ഥനയിൽ ഉൾപ്പെട്ട നല്ല മതാധ്യാപകനാവാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ വാക്കുകൾക്ക് വിട...
واخر دعوانا ان الحمد لله رب العالمين والسلام عليكم ورحمةالله وبركاته
Click here for more

Comments

  1. The Sands Casino | Resort Information, Games
    the 바카라 사이트 sands casino septcasino resort and resort, the resort's premier integrated 인카지노 casino, a premier entertainment venue, and a premier sports book.Location: 9.1Room comfort: 4.0 Rating: 4 · ‎6,955 votes

    ReplyDelete

Post a Comment

Popular Posts