ജൂനിയർ പ്രസം ഗം (അറിവിന്റെ മാഹാത്മ്യം)

രചന: ഹബീബ് സഖാഫി വണ്ടൂർ
---------------------------------
الحمد لله وحده والصلوة والسلام على من لا نبي بعده وعلى آله وصحبه ابدا اما بعد
അറിവിന്റെ അഴകിനെ വർണ്ണിക്കാൻ വാക്കുകൾ കൊണ്ടോ വരകൾ കൊണ്ടോ സാധ്യമല്ല,ഇൽമിൻറെ മാഹാത്മ്യത്തെ അടയാളപ്പെടുത്താൻ നൂറായിരം നാവ് കൊണ്ടോ തൂലികകൾ കൊണ്ടോ പ്രാപ്യമല്ല,വിശുദ്ധ ഖുർആനും തിരുനബി മൊഴിമുത്തുകളും അതാണ് അന്വർത്ഥമാക്കുന്നത്.അല്ലാഹു ഖുർആനിലൂടെ ഉദ്ബോധിപ്പിച്ചു فاعلم انه لا اله الا الله
അറിയുക നിശ്ചയം അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല..പരിശുദ്ധമായ തൗഹീദീ വാചകത്തോട് ചേർത്ത് പറഞ്ഞ ഫഅ്ലം എന്ന വാക്ക് ഇവിടെ ശ്രദ്ധേയമാണ്,തൗഹീദിന്റെ വചനത്തെ നീ അറിയുക എന്ന പ്രഖ്യാപനത്തിൽ ഇൽമിന്റെ മാഹാത്മ്യത്തെ മന്നാൻ മികവോടെ മൊഴിയുന്നു...മറ്റൊരിടത്ത് അല്ലാഹു ചോദിക്കുന്നു قل هل يستوي الذين يعلمون والذين لا يعلمون
അറിവുളളവനും ഇല്ലാത്തവനും സമമാണോ എന്ന്,ഒരിക്കലുമല്ല എന്ന സന്ദേശമാണ് നാഥൻ നമുക്ക് നൽകുന്നത്...തിരുനബിയുടെ മൊഴിമുത്തിലും ധാരാളം ഇടങ്ങളിൽ അറിവിന്റെ മാഹാത്മ്യത്തെ സവിസ്തരം വിവരിച്ചത് കാണം...طلب العلم فريضة على كل مسلم ومسلمة
അറിവ് തേടൽ ഓരോ വിശ്വാസിയുടെയും നിർബന്ധബാധ്യതയാണെന്ന് പഠിപ്പിച്ച പ്രവാചകപ്രഭു അറിവിന്റെ മാഹാത്മ്യത്തെഅതിമഹനീയമാണ് അടിവരയിടുകയുണ്ടായി...യാത്ര വളരെ ദുഷ്കരമായ അക്കാലഘട്ടത്ത് ``നിങ്ങൾ ചൈനയിൽ പോയീട്ടെങ്കിലും അറിവ് നുകരുക'' എന്ന പ്രവാചക പ്രമേയം ഇതോടൊപ്പം ചേർത്ത് വായിക്കണ്ടതുണ്ട്,അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ആരെങ്കിലും അറിവ് പഠിച്ചാൽ സ്വർഗീയപാത അവന് സരളമാകുമെന്ന് മറ്റൊരിക്കൽ അവിടുന്ന് അരുളുകയുണ്ടായി.പോരാ ആയിരം അറിവില്ലാത്ത ഭക്തരേക്കാൾ ഒരു അറിവുളള ഭക്തനാണ് റബ്ബിന്റെയടുക്കൽ ശ്രേഷ്ഠത എന്നും അവിടുന്ന് നമ്മെ ഉദ്ബോധിപ്പിച്ചു.ഇനിയുമണ്ടേറെ ഇൽമിന്റെ മാഹാത്മ്യ മൊഴിമുത്തുകൾ..എല്ലാം അയവിറക്കാൻ സമയം അനുവദിക്കുന്നില്ല..വിദ്യാധനംസർവ്വധനാൽ പ്രധാനം എന്ന ആപ്തവാക്യം കണ്ടെത്തുന്നതിനും ആയിരക്കണക്കിന് വർഷം മുമ്പ് തിരുനബി മൊഴി ഇവിടെ ശ്രദ്ധേയമാണ്,വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണ്,അതെവിടെ കണ്ടാലും നിങ്ങൾ പെറുക്കിയെടുക്കുക..നോക്കൂ തിരുനബിയുടെ പവിത്രവചനങ്ങൾ....!!!
മതവിദ്യാഭ്യാസത്തിനൊപ്പം ഭൗതികവിദ്യ അഭ്യസിക്കലിനെ ഇസ്ലാം നിരോധിച്ചിട്ടില്ല..അതേ സമയം മതവിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്നവനാണ് യഥാർത്ഥ വിശ്വാസി..തിരുനബിയും സ്വഹാബത്തും വിവിധഫന്നുകളിൽ വിദ്യഅഭ്യസിച്ചുവെന്നതാണ് സത്യം...മഹത്തുക്കളായ പണ്ഡിതർ ഗോളശാസ്ത്രത്തിലും തച്ചുശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഗ്രന്ഥങ്ങൾ രചിച്ചത് ആ മാതൃകപിൻപററിയാണ്..മഹാനായ തഴവ് ഉസ്താദിന്റെ വരികളിൽ ഇപ്രകാരം കാണാം
``ഭൗതികാവിദ്യാ വാഹനം കൊളളാമെടോ
ആത്മീയ വിദ്യയാണതിന്റെ ബ്രൈക്കെടോ''
എന്നാൽ ഇന്നിന്റെ ജനസമൂഹംഭൗതികതക്ക് ഊന്നൽ നൽകുന്ന അതിദയനീയമായ അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു...മദ്രസാവിദ്യാഭ്യാസം ചെറുക്ലാസ്സുകളിൽ അവസാനിപ്പിക്കുകയും ഭൗതികവിദ്യാഭ്യാസം മികവോടെ തുടർത്തുകയും ചെയ്യുന്ന സങ്കടകരമായ അവസ്ഥഇന്ന് നാം ദർശിച്ച് കൊണ്ടിരിക്കുന്നു...തിരുനബിയുടെയും സ്വഹാബത്തിന്റെയും ഉത്തമമാതൃകയായ പളളിദർസുകൾ വംശനാശവക്കിലായിരിക്കുന്നു..ഇതിനെതിരിൽ മഹല്ല്തോറും സുന്നീസംഘശക്തിയുടെ കീഴിൽ ബോധവൽക്കരണ ക്ലാസ്സുകൾ വെച്ചില്ലെങ്കിൽ നാളെ ഒരു ഉത്തമപണ്ഡിതവ്യൂഹം ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുന്ന് തീർച്ച..അല്ലാഹു മതവിദ്യാഭ്യാസത്തിനൂന്നൽ നൽകിക്കൊണ്ടുളള വിജ്ഞാനമുന്നേറ്റത്തിന് നമുക്ക് തംഫീഖ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ വാക്കുകൾക്ക് വിട...
وآخردعوانا ان الحمد لله رب العالمين والسلام عليكم ورحمةالله وبركاته

Click here for more

Comments

Popular Posts